Loading ...

Home Gulf

ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

സ്റ്റോക്ക്ഹോം: 2019ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഭൗതിക പ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകള്‍ക്ക് കനേഡിയന്‍ വംശജനായ ജെയിംസ് പീബിള്‍സും, ഒരു എക്സോപ്ലാനറ്റ് കണ്ടെത്തിയതിന് സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളായ മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവരും പുരസ്‌ക്കാരത്തിന് അര്‍ഹരായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്‌ലിന്‍, ഗ്രെഗ് സെമേന്‍സ, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

Related News