Loading ...

Home Gulf

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്ലാഡിമിര്‍ പുച്ചിന്‍ യുഎഇയില്‍

അബുദാബി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുച്ചിന്‍ യുഎഇയിലെത്തി. പതിനഞ്ചോളം സുപ്രധാന കരാറുകളില്‍ യുഎഇയും റഷ്യയും തമ്മില്‍ ഒപ്പുവെയ്ക്കാനും ധാരണയാകും.12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു റഷ്യന്‍ നേതാവ് യുഎഇ സന്ദര്‍ശിക്കുന്നത്. രാജകീയ സ്വീകരണമാണ് അബുദാബിയിലെത്തിയ പുച്ചിന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയത്. റഷ്യന്‍ വാരാഘോഷത്തിനും എമിറേറ്റ്സ് പാലസില്‍ സാംസ്‌കാരിക പരിപാടികളോടെ തുടക്കമായി.ഊര്‍ജം, ടൂറിസം, ബഹിരാകാശം, വാണിജ്യം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ പരസ്പര ധാരണയോടുകൂടി കരാറുകളില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിട്ടുണ്ട് ഇരുരാജ്യങ്ങളും.

Related News