Loading ...

Home Gulf

തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും; അറേബ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയില്‍: ഐ.എം.എഫ്

ദുബായ്: തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും അറേബ്യന്‍ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി അന്താരാഷ്ട മൊണേട്ടറി ഫണ്ട് റിപ്പോര്‍ട്ട് ചെയ്തു.മിഡില്‍ ഈസ്റ്റിലെ പ്രധാന രാജ്യങ്ങളായ സൗദി അറേബ്യ, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളും വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ.എം.എഫ് ഡയരക്ടര്‍ സൈദ് ജിഹാദ് അസൂര്‍ പറഞ്ഞു. വലിയ തോതിലുള്ള തൊഴിലില്ലായ്മ മേഖലകളില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവാക്കളും സ്ത്രീകളുമാണ് തൊഴിലില്ലായ്മയില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
സിറിയയിലെയും യമനിലേയും ആഭ്യന്തര യുദ്ധങ്ങളാണ് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. യുദ്ധങ്ങളും ആഭ്യന്തര കലാപവും തുടരുകയാണെങ്കില്‍ രാജ്യങ്ങള്‍ പൂര്‍ണമായി തകരാന്‍ അതിക സമയം വേണ്ടിവരില്ലെന്നും സൈദ് ജിഹാദ് അസൂര്‍ പറഞ്ഞു.

Related News