Loading ...

Home Gulf

കുവൈത്ത് മഹാഇടവകയുടെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു ഡോ. മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കി

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവക ഓശാന പെരുന്നാള്‍ ആഘോഷിച്ചു. പ്രത്യേക പ്രാര്‍ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും മഹാഇടവകയിലെ ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ പങ്കെടുത്തു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വൈകുന്നേരം അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. രാജു തോമസ്, ഫാ. അജി കെ.തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സാല്‍മിയ സെന്റ് മേരീസ് ചാപ്പലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സഹവികാരി ഫാ. റെജി സി. വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിച്ചു.
പെസഹായുടെ ശുശ്രൂഷ:

23നു (ബുധന്‍) വൈകുന്നേരം ആറു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍

ബുധന്‍ വൈകുന്നേരം ആറു മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

24നു (വ്യാഴം) രാവിലെ 1.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

കാല്‍കഴുകല്‍ ശുശ്രൂഷ:

24നു (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

വചനിപ്പു പെരുന്നാള്‍ ശുശ്രൂഷ:

24നു (വ്യാഴം) വൈകുന്നേരം 6.30 മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

വ്യാഴം വൈകുന്നേരം 6.30 മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍

ദുഃഖവെള്ളിയുടെ ശുശ്രൂഷ:

25നു (വെള്ളി) രാവിലെ ഏഴു മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

രാവിലെ ഏഴു മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍

രാവിലെ 11.30 മുതല്‍ അബാസിയ മറീനാ ഹാള്‍

ദുഃഖവെള്ളിയുടെ സന്ധ്യനമസ്കാരം: 25നു (വെള്ളി) വൈകുന്നേരം 4.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

അറിയിപ്പിന്റെ ശനിയാഴ്ചയുടെ ശുശ്രൂഷ:

26നു (ശനി) രാവിലെ ഏഴു മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

രാവിലെ ഏഴു മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

രാവിലെ ഏഴു മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍

ഉയര്‍പ്പിന്റെ ശുശ്രൂഷ :

26നു (ശനി) വൈകുന്നേരം ആറു മുതല്‍ അബാസിയ മറീനാ ഹാള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related News